പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ്; എല്ലാ ജില്ലകളിലും സൗകര്യം

നിരോധനാജ്ഞയോടനുബന്ധിച്ച് റോഡില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനമായ മൊബൈല്‍ സാനിറ്റേഷന്‍ ബസ് നിലവില്‍ വന്നു.
മൊബൈല്‍ സാനിറ്റേഷന്‍ ബസിനുളളില്‍ അണുനാശിനി തളിക്കുമ്പോള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അതിനുളളിലൂടെ കടന്നുവരുന്നു.
മൊബൈല്‍ സാനിറ്റേഷന്‍ ബസിനുളളില്‍ അണുനാശിനി തളിക്കുമ്പോള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അതിനുളളിലൂടെ കടന്നുവരുന്നു.

തിരുവനന്തപുരം: നിരോധനാജ്ഞയോടനുബന്ധിച്ച് റോഡില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനമായ മൊബൈല്‍ സാനിറ്റേഷന്‍ ബസ് നിലവില്‍ വന്നു.  ഇതിന്റെ  ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വ്വഹിച്ചു.

പൊലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട് പൊലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും.

എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. തുടര്‍ച്ചയായ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com