മദ്യ നിരോധനക്കാര്‍ ക്ഷമിക്കണം, ബെവ്‌കോയും ബാറും കള്ളുഷാപ്പും ഒന്നരാടം ദിവസങ്ങളില്‍ തുറക്കണമെന്ന് ടിജി മോഹന്‍ ദാസ്

മദ്യ നിരോധനക്കാര്‍ ക്ഷമിക്കണം, ബെവ്‌കോയും ബാറും കള്ളുഷാപ്പും ഒന്നരാടം ദിവസങ്ങളില്‍ തുറക്കണമെന്ന് ടിജി മോഹന്‍ ദാസ്
മദ്യ നിരോധനക്കാര്‍ ക്ഷമിക്കണം, ബെവ്‌കോയും ബാറും കള്ളുഷാപ്പും ഒന്നരാടം ദിവസങ്ങളില്‍ തുറക്കണമെന്ന് ടിജി മോഹന്‍ ദാസ്


കൊച്ചി: കൊറോണ വ്യാപനത്തെത്തുടര്‍ന്നു സ്തംഭിച്ചു നില്‍ക്കുന്ന സാമ്പത്തിക രംഗത്തെ ചലിപ്പിക്കാന്‍ കള്ളു ഷാപ്പും ബെവ്‌കോ ഔട്ട്‌ലെറ്റും ബാറുകളും ഉള്‍പ്പെടെയുള്ളവ ഒന്നരാടം ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ബിജെപി നേതാവ് ടിജി മോഹന്‍ ദാസ്. ലോക്ക് ഡൗണ്‍ ആയി ജനങ്ങളുടെ കൈയില്‍ കിടക്കുന്ന പണം സര്‍ക്കുലേഷനില്‍ എത്തിക്കാന്‍ നടപടി വേണമെന്ന് മോഹന്‍ ദാസ് ആവശ്യപ്പെട്ടു.

ടിജി മോഹന്‍ ദാസിന്റെ കുറിപ്പ്:

മെല്ലെ തിരിച്ചു പോകാം

കൊറോണയില്‍ സ്തംഭിച്ചു നില്‍ക്കുകയാണല്ലോ സാമ്പത്തിക രംഗം. വെള്ളം പറ്റിക്കുന്ന പഴയ ഡീസല്‍ എന്‍ജിന്റെ ഫ്‌ലൈ വീലില്‍ കയറിട്ട് കറക്കി സ്റ്റാര്‍ട്ട് ചെയ്യുന്നപോലെ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് െ്രെപമിങ് ആവശ്യമാണ് ഇപ്പോള്‍. ലോക്ക് ഡൗണ്‍ ആയി ജനങ്ങളുടെ കയ്യില്‍ കിടക്കുന്ന പണം വളരെ വേഗം സര്‍ക്കുലേഷനില്‍ എത്തണം

അതിനായി ഒന്നരാടം ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ്, ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, മൊബൈല്‍ ഷോപ്പ്, കള്ള് ഷാപ്പ്, ബെവ്‌കൊ ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവ തുറക്കണം. (മദ്യനിരോധനക്കാര്‍ അല്‍പം ക്ഷമിക്കണേ..) ലോട്ടറി വില്‍പന ഉടന്‍ ആരംഭിക്കണം. പഞ്ചായത്ത് റോഡ് സൈഡിലുള്ള കടകളെല്ലാം തന്നെ ഒന്നരാടം ദിവസങ്ങളില്‍ തുറക്കുക

ഒറ്റ ഇരട്ട നമ്പര്‍ തത്ത്വത്തില്‍ ഓട്ടോറിക്ഷകള്‍ ഓടാന്‍ അനുവദിക്കണം. വളരെ വേഗം പണം സര്‍ക്കുലേഷനില്‍ എത്താനുള്ള വഴികളാണ് ഇതെല്ലാം. ജില്ലാ അതിര്‍ത്തി വിട്ട് ആരെയും യാത്ര ചെയ്യാന്‍ സമ്മതിക്കരുത്. കാര്‍ഷിക മേഖലയില്‍ ലോക്ക് ഡൗണ്‍ സമ്പൂര്‍ണ്ണമായി പിന്‍വലിക്കണം. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നു എന്നും നിയന്ത്രണം ലംഘിക്കുന്നില്ല എന്നും സന്നദ്ധസംഘടനകള്‍ ഉറപ്പു വരുത്തണം

ഇത്രയും ചെയ്താല്‍ സമൂഹത്തില്‍ പണം കറങ്ങാന്‍ തുടങ്ങും. സാമ്പത്തിക രംഗം മെല്ലെ പിച്ച വെച്ചു തുടങ്ങും. കൊറോണയ്ക്ക് ശേഷം ലോകം ഇനി പഴയപടി ആവില്ല എന്നൊക്കെ തീരുമാനിക്കാന്‍ വരട്ടെ. അത്ര പെട്ടെന്നൊന്നും തോറ്റു കൊടുക്കുന്ന ജീവികളല്ല മനുഷ്യര്‍ എന്നാണ് എനിക്ക് തോന്നുന്നത്.

NB: ഇതില്‍ സാഹചര്യമനുസരിച്ച് കൂട്ടലോ കുറയ്ക്കലോ ആവാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com