ഇന്ന്  കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട, കണ്ണൂർ സ്വദേശികളുടെ റൂട്ട്മാപ്പ്

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട്മാപ്പ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടു
ഇന്ന്  കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട, കണ്ണൂർ സ്വദേശികളുടെ റൂട്ട്മാപ്പ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട്മാപ്പ്‌ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. മാര്‍ച്ച് 22 ന് ഷാര്‍ജയില്‍ നിന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി തിരുവനന്തപുരത്ത് എത്തിയ പത്തനംതിട്ട സ്വദേശിയാണ് കോവിഡ് സ്ഥിരീകരിച്ച ഒരാള്‍.

വിദേശത്ത് നിന്നും എത്തിയ ദിവസം മുതല്‍ ഇദ്ദേഹം ഹോം ഐസൊലേഷനില്‍ ആയിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സഹയാത്രികനായിരുന്നു ഇയാള്‍.

മാര്‍ച്ച് 18-19ന് ദുബായ് ആസ്റ്റര്‍ ക്ലിനിക്ക്, അല്‍ക്കൂസ് വില്ലയിലെ താമസസ്ഥലത്ത്
മാര്‍ച്ച് 22ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ -AI 968 നമ്പര്‍ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.
മാര്‍ച്ച് 22 വൈകുന്നേരം 3 മണിക്ക് ചിറ്റാര്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ചിറ്റാറിലെ വീട്ടില്‍ നിരീക്ഷണത്തില്‍
ഏപ്രില്‍ 11ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 9188297118, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്ന്  കൊറോണ സ്ഥിരീകരിച്ചു. മൂര്യാട് സ്വദേശിയായ 40 വയസ്സുകാരനിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.

മാര്‍ച്ച് 17ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം, ഏപ്രില്‍ 10ന് സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ ഉടന്‍ തന്നെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റും.

കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ 7836 പേര്‍ കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 9 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 31 പേരും 7734 പേര്‍ വീടുകളിലുമാണുള്ളത്. ഇതുവരെ 1189 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 902 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 824 എണ്ണം നെഗറ്റീവാണ്. 287 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com