മെയ് 30 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തില്‍ കേരള പിഎസ്‌സി മേയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു
മെയ് 30 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തില്‍ കേരള പിഎസ്‌സി മേയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു.

ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍./ ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/ എഴുത്തുപരീക്ഷകളുമാണ് മാറ്റിവെച്ചിട്ടുള്ളത്.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാതിയതിയോടൊപ്പം അറിയിക്കുമെന്നും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പിഎസ്‌സി. വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com