സംസ്ഥാനത്തെ ല‌ോക്ക്ഡൗൺ ഇളവ് എന്തൊക്കെ;  നിര്‍ണായക മന്ത്രിസഭാ യോഗം നാളെ

ഇളവ് വന്നാലും ജാഗ്രതയില്‍ വിട്ട് വീഴ്ചയുണ്ടാകില്ല.
സംസ്ഥാനത്തെ ല‌ോക്ക്ഡൗൺ ഇളവ് എന്തൊക്കെ;  നിര്‍ണായക മന്ത്രിസഭാ യോഗം നാളെ

തിരുവനന്തപുരം; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകും. കാര്‍ഷിക, നിര്‍മ്മാണ, കയറ്റുമതി മേഖലകളില്‍ ഇളവ് നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇളവ് വന്നാലും ജാഗ്രതയില്‍ വിട്ട് വീഴ്ചയുണ്ടാകില്ല.

രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടേയും എണ്ണം ദിവസവും കുറഞ്ഞ് വരുന്ന പശ്ചാത്തലത്തില്‍ ചില മേഖലകളില്‍ ഇളവ് വരുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ നേരത്തെ ആലോച്ചിരുന്നു. കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നതിന് പിന്നാലെ നാളെ ഇളവുകളുടെ കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഇളവുകള്‍ നല്‍കിയായും ജാഗ്രതയില്‍ വിട്ട് വീഴ്ച വരുത്താന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ല.

ഹോട്ട്സ്പോട്ട് ആയി തീരുമാനിച്ച ജില്ലകളില്‍ ഏപ്രില്‍ 30 വരെ ഇപ്പോഴുള്ള നിയന്ത്രണം തുടരും. എന്നാല്‍ ഹോട്ട് സ്പോര്‍ട്ട് ജില്ലകള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ നാളെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയുണ്ടാകും. പൊതു ഗതാഗത സംവിധാനവും ആളുകള്‍ കൂടുന്ന മാളുകളും തീയേറ്ററുകളും മറ്റും തുറക്കുന്നത് സംബന്ധിച്ച തീരുമാനം മെയ് മൂന്നിന് ശേഷം മാത്രമേ ഉണ്ടാകാന്‍ സാധ്യയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com