കെ എം ഷാജിയുടെ പോസ്റ്റ് സ്വന്തം ശൈലിയിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം; പ്രകോപിതനാകേണ്ട; പിണറായിയോട് കുഞ്ഞാലിക്കുട്ടി

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പിന്തുണക്കുന്നു എന്നു കരുതി പ്രതിപക്ഷം വിമര്‍ശിക്കില്ല എന്നില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
കെ എം ഷാജിയുടെ പോസ്റ്റ് സ്വന്തം ശൈലിയിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം; പ്രകോപിതനാകേണ്ട; പിണറായിയോട് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പിന്തുണക്കുന്നു എന്നു കരുതി പ്രതിപക്ഷം വിമര്‍ശിക്കില്ല എന്നില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിമര്‍ശനങ്ങളെ ആരോഗ്യപരമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്താണ് വിവിധ കേസുകളില്‍ വക്കീലന്മാര്‍ക്ക് പണം കൊടുത്തതെന്ന കെ എം ഷാജി എംഎല്‍യുടെ വിമര്‍ശനത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റിയ അനുഭവം നേരത്തെ ബോധ്യപ്പെട്ടതാണ്. യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡുകള്‍ക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായിരുന്നു, അത് എതിര്‍ത്ത് തോല്‍പ്പിച്ചു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം തകര്‍ക്കാനാവില്ല.

സര്‍ക്കാരിന് പ്രതിപക്ഷം നല്ല സഹകരണമാണ് നല്‍കുന്നത്. ഇനിയും അത് തുടരും. പഴയതുപോലെ ഫണ്ട് തിരിമറി നടത്തരുതെന്ന് കരുതിയാണ് കെ എം ഷാജി പോസ്റ്റിട്ടത്. ഷാജി സ്വന്തം ശൈലിയില്‍ ആണ് പോറ്റിട്ടത്. അത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണ്ടാല്‍ മതി. പ്രകോപിതനാവണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

രണ്ട് പ്രളയവും കൈകാര്യം ചെയ്തത് മികച്ച രീതിയിലാണെന്ന് ജനത്തിന് അഭിപ്രായമില്ല. കോവിഡ് കാലം ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com