ആറ്റിങ്ങലില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വന്ന ലോറി കുത്തിത്തുറന്നു; അഞ്ച് കെയ്‌സ് മദ്യം മോഷണം പോയി

ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ട് വന്ന ലോറിയില്‍ നിന്നും 5 കെയ്‌സ് മദ്യം മോഷണം പോയി.
ആറ്റിങ്ങലില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വന്ന ലോറി കുത്തിത്തുറന്നു; അഞ്ച് കെയ്‌സ് മദ്യം മോഷണം പോയി

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ട് വന്ന ലോറിയില്‍ നിന്നും 5 കെയ്‌സ് മദ്യം മോഷണം പോയി. മാമം പെട്രോള്‍ പമ്പിന് മുന്നില്‍ ഒതുക്കി ഇട്ടിരുന്ന രണ്ട് ലോറികളില്‍ ഒന്നില്‍ നിന്നാണ് മോഷണം പോയത്. ലോറിയുടെ ടാര്‍പോളിന്‍ കുത്തിക്കീറിയ നിലയിലാണ്. 

ഗോഡൗണിലേക്ക് ലോറികള്‍ എത്തിയ സമയത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിരവധി ലോറികള്‍ മാമം നാളികേര കോംപ്ലക്‌സിന് സമീപമാണ് ഒതുക്കി ഇട്ടിരിക്കുന്നത്. പെട്രോള്‍ പമ്പിന് മുന്നില്‍ രണ്ട് ലോറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇന്ന് രാവിലെയാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലോറി ജീവനക്കാര്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയം മുതല്‍ ലോറി ജീവനക്കാര്‍ രാത്രി കാലങ്ങളില്‍ ഇവിടെ പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണവും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com