ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിച്ചിട്ട് കാര്യമു​ണ്ടോ?; മുല്ലപ്പള്ളിക്കെതിരെ ഇപി ജയരാജൻ

കേരളം ലോകത്തിന്റെ മുത്താണ്. അതിൽ അഭിമാനം കൊള്ളാൻ നോക്കുകയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യേണ്ടത്
ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിച്ചിട്ട് കാര്യമു​ണ്ടോ?; മുല്ലപ്പള്ളിക്കെതിരെ ഇപി ജയരാജൻ

കണ്ണൂർ: സ്പ്രിം​ഗ്ളർ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ​ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരിഹാസവുമായി മന്ത്രി ഇപി ജയരാജൻ. മുല്ലപ്പള്ളി രാമചന്ദ്രനോട്​ പറഞ്ഞിട്ട്​ കാര്യമില്ലെന്നും ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിച്ചിട്ട് കാര്യമു​ണ്ടോയെന്നും മന്ത്രി ചോദിച്ചു.

കേരളം ലോകത്തിന്റെ മുത്താണ്. അതിൽ അഭിമാനം കൊള്ളാൻ നോക്കുകയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യേണ്ടത്. മുല്ലപ്പള്ളി രാമചന്ദ്രനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇലക്ട്രിക് പോസ്റ്റിനു വെള്ളമൊഴിച്ചിട്ട് കാര്യമുണ്ടോ? കോവിഡ് പ്രതിരോധത്തിൽ സർക്കാറി​ന്റെ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ പ്രതിപക്ഷം ഭയന്ന് നിലവിളിക്കുകയാണ്.

ചെന്നിത്തലയും മുല്ലപ്പള്ളിയും വായിൽ തോന്നുന്നത് വിളിച്ചു പറയുകയാണ്. സ്​പ്രിം​ഗ്ളർ ആരോപണത്തിൽ കഴമ്പില്ല. എന്തോ കാര്യമായി വീണുകിട്ടിയ മട്ടിലാണ് പ്രതിപക്ഷമെന്നും മന്ത്രി ഇപി ജയരാജൻ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com