'ടീച്ചറമ്മ'യ്ക്ക് ഇന്ന് 39ആാം വിവാഹവാര്‍ഷികം; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ഇന്ന് മുപ്പത്തിയൊന്‍പതാം വിവാഹവാര്‍ഷികം
'ടീച്ചറമ്മ'യ്ക്ക് ഇന്ന് 39ആാം വിവാഹവാര്‍ഷികം; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: മലയാളികളുടെ ടീച്ചറമ്മയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ്പ കാലത്തും കോവിഡും കാലത്തും മന്ത്രി നടത്തിയ ജനകീയ ഇടപെടലുകളാണ് കെകെ ശൈലജയെ മലയാളികളുടെ ടീച്ചറമ്മയാക്കിയത്. ആളുകളുടെ ആശങ്കയ്ക്ക് വിരാമിട്ടത് അടുക്കും ചിട്ടയുമാര്‍ന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ്.

ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ടീച്ചറുടെ വിവാഹചിത്രങ്ങളാണ്. 1981 ഏപ്രില്‍ 19നാണ് കെകെ ശൈലജ വിവാഹിതയായത്. ഭാസ്‌കരന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. 39ാം വിവാഹവാര്‍ഷികത്തിലും ഇരുവരും അവരവരുടെതായ ഔദ്യോഗിക തിരക്കിലാണ്. വിവാഹവാര്‍ഷിക ദിനത്തിലും കെകെ ശൈലജയ്ക്ക് ഒന്നേ പറയാനുള്ളു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് മാത്രം. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്.

രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. ഇതേ ജാഗ്രത തുടര്‍ന്നാല്‍ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത്. തുണികൊണ്ടുള്ള മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, എന്‍. 95 മാസ്‌ക് എന്നിങ്ങനെ പലതരം മാസ്‌കുകളാണുള്ളത്.

റിസ്‌ക് അനുസരിച്ചാണ് ഓരോ മാസ്‌കും തെരഞ്ഞെടുക്കേണ്ടത്. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, എന്‍. 95 മാസ്‌ക് എന്നിവ ആശുപത്രി അനുബന്ധ ജീവനക്കാര്‍ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ വിവിധ വായുജന്യ രോഗങ്ങളില്‍ നിന്നും രക്ഷ നേടാവുന്നതാണെന്നും മന്ത്രി   പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com