നിയമങ്ങള്‍ക്ക് പുല്ലുവില; ഒഡീഷയില്‍ നിന്നും കേരളത്തിലെത്തിച്ചത് പുഴുവരിച്ച മത്സ്യം; പിടികൂടിയത് 3500കിലോ

വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ 3500 കിലോ പഴകിയ മത്സ്യം പിടികൂടി
നിയമങ്ങള്‍ക്ക് പുല്ലുവില; ഒഡീഷയില്‍ നിന്നും കേരളത്തിലെത്തിച്ചത് പുഴുവരിച്ച മത്സ്യം; പിടികൂടിയത് 3500കിലോ

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ 3500 കിലോ പഴകിയ മത്സ്യം പിടികൂടി. ഒഡീഷയില്‍ നിന്ന് ചാവക്കാട് എത്തിക്കാനുള്ള മീനാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.

ചാവക്കാടുള്ള ഏജന്‍സിക്ക് വേണ്ടിയാണ് ഒഡീഷയില്‍ നിന്ന് മീന്‍ എത്തിച്ചത്. ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ദിവസേനെ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ പരിശോധന തുടരുകയാണ്. എന്നാല്‍ ലോക്ക്ഡൗണിനിടെ ഇത്രയും അധികം പഴകിയ മീന്‍ പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്. പിടിച്ചെടുത്ത മത്സ്യം ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചമൂടി.

അതേസമയം ചാവക്കാടെ ഏജന്‍സിയെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. ആഴ്ചകള്‍ക്ക് മുന്‍പെ കയറ്റിയ മൂന്നരടണ്‍ മത്സ്യവുമായി ഇന്നലെയാണ് ഒഡീഷയില്‍ നിന്നും ലോറി യാത്രതിരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com