പാലക്കാട് നഗരം ഹോട്ട്‌സ്‌പോട്ട് അല്ല  , ജില്ലയില്‍ നാലു പഞ്ചായത്തുകള്‍ പട്ടികയില്‍

പുതുക്കിയ ലിസ്റ്റ് പ്രകാരമാണ് പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്
പാലക്കാട് നഗരം ഹോട്ട്‌സ്‌പോട്ട് അല്ല  , ജില്ലയില്‍ നാലു പഞ്ചായത്തുകള്‍ പട്ടികയില്‍

പാലക്കാട് : പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. പുതുക്കിയ ലിസ്റ്റ് പ്രകാരമാണ് പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

കാഞ്ഞിരപ്പുഴ, തിരുമിറ്റക്കോട്, കൊട്ടോപ്പാടം, കാരാക്കുറിശി പഞ്ചായത്തുകളാണ് പുതിയ ലിസ്റ്റ് പ്രകാരം പാലക്കാട് ജില്ലയിലെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പുതിയ ലിസ്റ്റ് പ്രകാരം സംസ്ഥാനത്ത് ആകെ 86 ഹോട്ട് സ്‌പോട്ട് മേഖലകള്‍ ആണ് ഉള്ളത്. ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കിയെങ്കിലും പാലക്കാട് നഗരത്തിലും, ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്ന് ജില്ലാഭരണകൂടവും പൊലീസും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com