എറണാകുളം ജില്ലയില്‍ രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍; കൊച്ചി നഗരസഭയിലെ ഈ ഡിവിഷനുകള്‍ അതീവ ജാഗ്രതാമേഖല

പൊലീസ്, ആരോഗ്യ വകുപ്പുകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് കളക്ടര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചത്.
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

കൊച്ചി: ജില്ലയില്‍ കൊച്ചി നഗരസഭയിലെ 8, 65  ഡിവിഷനുകള്‍ മാത്രമാണ് ഹോട്ട്‌സ്‌പോട്ടുകളെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഈ ഡിവിഷനുകളില്‍ മെയ് 3 വരെ ലോക് ഡൗണ്‍ ഇളവുകളില്ലാതെ തുടരും. ചുള്ളിക്കല്‍ പനയപ്പള്ളി മേഖലയാണ് എട്ടാം ഡിവിഷന്‍. കലൂര്‍ സൗത്ത് കതൃക്കടവ് ഭാഗമാണ് 65ാം ഡിവിഷന്‍.മുളവുകാട് പഞ്ചായത്തിനെയും കോര്‍പ്പറേഷനിലെ മറ്റ് ഡിവിഷനുകളെയും ഹോട്ട്‌സ്‌പോട്ട് പരിധിയില്‍ നിന്ന് ഒഴിവാക്കി

പൊലീസ്, ആരോഗ്യ വകുപ്പുകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് കലക്ടര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ചീഫ് സെക്രട്ടറി ടോം ജോസിനെയും കലക്ടര്‍ വിവരം ധരിപ്പിച്ചു.

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള അതേ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. 

ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ തുടരുമെങ്കിലും അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ല യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ട്രക്കുകളിലും മറ്റും അനധികൃതമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കാനും നിസാര കാരണങ്ങള്‍ കാണിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാനും കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

ഹോട്ട്്‌സ്‌പോട്ടുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുമെന്നും പുതിയ സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കാനുള്ള നടപടി സ്വീകരിച്ചതായി കലക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com