കുവൈത്ത് സിറ്റി: മലയാളിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശിയായ അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്ത് താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍ കുവൈത്തിലെത്തിയത്. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം സബാഹ് സാലിമില്‍ താമസിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ