റേഷൻ കടകൾ ഇന്ന് തുറക്കും, സൗജന്യറേഷൻ വാങ്ങാം ; സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം നാളെ മുതൽ

കിറ്റുകളുടെ വിതരണത്തിന്‌ കാർഡ്‌ നമ്പർ പ്രകാരമുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്‌
റേഷൻ കടകൾ ഇന്ന് തുറക്കും, സൗജന്യറേഷൻ വാങ്ങാം ; സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. കേന്ദ്രസർക്കാരിന്റെ മുൻ​ഗണനാ വിഭാ​ഗങ്ങൾക്കുള്ള സൗജന്യ റേഷൻ അരിയുടെ വിതരണം ഇന്നുണ്ടാകും. പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള സൗജന്യ അരിവിതരണമാണ് നടക്കുന്നത്.  ഇതുപ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്‌) റേഷൻ കാർഡുകളിലെ ഓരോ അംഗത്തിനും അഞ്ച്‌ കിലോ അരിവീതമാണ്‌ നൽകുന്നത്‌‌.

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം നാളെ ആരംഭിക്കും.  31 ലക്ഷത്തോളം വരുന്ന പിങ്ക്‌ കാർഡുകാർക്കാണ്‌ രണ്ടാം ഘട്ടത്തിൽ കിറ്റ് നൽകുന്നത്‌. കിറ്റുകളുടെ വിതരണത്തിന്‌ കാർഡ്‌ നമ്പർ പ്രകാരമുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്‌.

27 മുതൽ മെയ്‌ ഏഴുവരെയുള്ള തീയതികളിൽ യഥാക്രമം: പൂജ്യം– -ഏപ്രിൽ 27, ഒന്ന്‌–-28, രണ്ട്‌–-29, മൂന്ന്‌–-30, നാല്‌–-മെയ്‌ രണ്ട്‌, അഞ്ച്‌–-‌ മൂന്ന്‌, ആറ്‌–‌ നാല്‌, ഏഴ്‌–‌ അഞ്ച്‌, എട്ട്‌–-‌ ആറ്‌, ഒമ്പത്‌– -ഏഴ്‌ എന്നീ നിലയിലാണ്‌ ക്രമീകരണം. ഇത്‌ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ നീല, വെള്ള കാർഡുകാർക്കും നൽകും.  അന്ത്യോദയ കുടുംബത്തിൽപ്പെട്ട 5,75,003 മഞ്ഞ കാർഡുകാർക്കുള്ള കിറ്റ്‌ വിതരണം പൂർത്തിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com