ഐസക്കിന്റെ തലയില്‍ കത്തിയ ഐഡിയ; തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ കുട ചൂടി പ്രതിരോധം കേരളം ഏറ്റെടുക്കുന്നു

ധനമന്ത്രി തോമസ് ഐസക്കിന്റെ ബുദ്ധിയില്‍ തെളിഞ്ഞതാണ് കുട ചൂടി പുറത്തിറങ്ങല്‍ ആശയം.
ഐസക്കിന്റെ തലയില്‍ കത്തിയ ഐഡിയ; തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ കുട ചൂടി പ്രതിരോധം കേരളം ഏറ്റെടുക്കുന്നു

ആലപ്പുഴ: കോവിഡ് 19നെ പ്രതിരോധിക്കാന്‍ സാമൂഹ്യ അകലം പാലിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ കുട ചൂടല്‍ നിര്‍ബന്ധമാക്കാന്‍ പോവുകയാണ് തണ്ണീര്‍മുക്കം പഞ്ചായത്ത്. ഈ വേറിട്ട വഴി പിന്തുടരുന്നതിനെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്യുകയാണ്. പലയിടങ്ങളിലും ഈ വഴി പിന്തുടരാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. 

ധനമന്ത്രി തോമസ് ഐസക്കിന്റെ ബുദ്ധിയില്‍ തെളിഞ്ഞതാണ് കുട ചൂടി പുറത്തിറങ്ങല്‍ ആശയം. പഞ്ചായത്ത് അംഗങ്ങളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്കും ഇതിനോട് താത്പര്യം. പഞ്ചായത്ത് കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഉടനെതന്നെ നിയമം പ്രാബല്യത്തില്‍ വരും. 

തണ്ണീര്‍മുക്കം പഞ്ചായത്ത് ഐസക്കിന്റെ മണ്ഡലത്തിന് കീഴിലല്ലെങ്കിലും അദ്ദേഹം തങ്ങള്‍ക്ക് ചെയ്യാനായി നല്ല കാര്യങ്ങള്‍ നിര്‍ദേശിക്കാറുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി എസ് ജ്യോതിസ് പറയുന്നു.

കുടുംബശ്രീകള്‍ ഇതിനായി കുടകള്‍ നിര്‍മ്മിച്ച് നല്‍കും. സാമ്പത്തിക പ്രതിസന്ധിയുള്ളവര്‍ക്ക് 20 മുതല്‍ 50 രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 200 രൂപയ്ക്കും കുടകള്‍ നല്‍കാനാണ് തീരുമാനം. സാമൂഹ്യ അകലം പാലിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് കുട ചൂടി നടക്കുന്നതെന്നാണ് ഐസക്കിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com