ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു; വൈദ്യുതാഘാതമേറ്റ് 47കാരി മരിച്ചു

ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു; വൈദ്യുതാഘാതമേറ്റ് 47കാരി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ശക്തമായ കാറ്റിൽ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് പൊട്ടി വീണ് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ കാവാലത്താണ് തെങ്ങ്  പൊട്ടി വീണ് അപകടമുണ്ടായത്. മൂന്നാം വാർഡ് കളത്തൂർ സതീശൻ്റെ ഭാര്യ അജിത (47) യാണ് മരിച്ചത്. 

ആറ്റു തീരത്ത് കുളിച്ചു കൊണ്ടിരുന്നവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മരിച്ച അജിതയുടെ മകളെയും അയൽവാസിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com