സ്വര്‍ണനാണയം മുതല്‍ ഫ്രിഡ്ജ് വരെ; വീട്ടിലിരുന്നാല്‍ സമ്മാനം കിട്ടും; ആളുകളെ പുറത്തിറക്കാതിരിക്കാന്‍ വ്യത്യസ്ത മത്സരവുമായി ഒരു പഞ്ചായത്ത്

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നാല്‍ സമ്മാനമായി സ്വര്‍ണ നാണയവും ഫ്രിഡ്ജും വാഷിങ് മെഷീനും നാട്ടുകാരെ തേടിയെത്തും.
സ്വര്‍ണനാണയം മുതല്‍ ഫ്രിഡ്ജ് വരെ; വീട്ടിലിരുന്നാല്‍ സമ്മാനം കിട്ടും; ആളുകളെ പുറത്തിറക്കാതിരിക്കാന്‍ വ്യത്യസ്ത മത്സരവുമായി ഒരു പഞ്ചായത്ത്

മലപ്പുറം: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നാല്‍ സമ്മാനമായി സ്വര്‍ണ നാണയവും ഫ്രിഡ്ജും വാഷിങ് മെഷീനും നാട്ടുകാരെ തേടിയെത്തും. പുറത്തിറങ്ങല്‍ മോഹികളെ വരുതിയിലാക്കാന്‍ വേണ്ടി വ്യത്യസ്ത ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുകയാണ് മലപ്പുറം ജില്ലയിലെ താഴേക്കോട് ഗ്രാമപഞ്ചായത്ത്. 

കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 'വീട്ടില്‍ ഇരിക്കൂ സമ്മാനം നേടൂ' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അമ്പതോളം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. 

ഏപ്രില്‍ ആറുമുതലാണ് പഞ്ചായത്ത് മത്സരം ആരംഭിച്ചത്. 10,000ത്തോളം കുടുംബങ്ങളാണ് പഞ്ചായത്തിന് കീഴിലുള്ളത്. മെയ് മൂന്നിന് മത്സരം അവസാനിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ കെ നാസര്‍ പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളില്‍ നിന്നും ആരും വീടുവിട്ട് പുറത്തിറങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങിച്ചിട്ടുണ്ടെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. ഞറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com