കാഞ്ഞങ്ങാട്ട് ചതുപ്പിലെ വെള്ളക്കെട്ടില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പിലാണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചത്.

ബാവ നഗര്‍ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ആറും ഏഴും എട്ടും വയസുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്. അപകടത്തില്‍പ്പെട്ട കുട്ടികളെ പുറത്തെടുത്ത ഉടന്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com