രണ്ടാം ഭാര്യയെ കാണാന്‍ മലപ്പുറത്തു പോയി;മൂന്നാമതും ക്വാറന്റൈനിലാക്കി; ആദ്യ ഭാര്യക്ക് എതിരെ പരാതിയുമായി ചെന്നപ്പോള്‍ നിയമം ലംഘിച്ചതിന് കേസ്

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ആള്‍ രണ്ടാം ഭാര്യയുടെ മലപ്പുറത്തെ വീടു സന്ദര്‍ശിച്ചു തിരിച്ചെത്തിയപ്പോള്‍ ക്വാറന്റൈന്‍ ലംഘിച്ചതിനു കേസ്.
രണ്ടാം ഭാര്യയെ കാണാന്‍ മലപ്പുറത്തു പോയി;മൂന്നാമതും ക്വാറന്റൈനിലാക്കി; ആദ്യ ഭാര്യക്ക് എതിരെ പരാതിയുമായി ചെന്നപ്പോള്‍ നിയമം ലംഘിച്ചതിന് കേസ്

കായംകുളം: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ആള്‍ രണ്ടാം ഭാര്യയുടെ മലപ്പുറത്തെ വീടു സന്ദര്‍ശിച്ചു തിരിച്ചെത്തിയപ്പോള്‍ ക്വാറന്റൈന്‍ ലംഘിച്ചതിനു കേസ്. ഇപ്പോള്‍ കലവൂരില്‍ മൂന്നാമത്തെ ക്വാറന്റൈനിലാണ് കായംകുളം സ്വദേശിയായ അന്‍പത്തഞ്ചുകാരന്‍. പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മൂന്നാം ക്വാറന്റൈനില്‍ 28 ദിവസം കഴിയണം.

നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ഇയാളെ വീട്ടിലെത്തിയപ്പോള്‍ ക്വാറന്റൈനിലാക്കിയിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞു കാറില്‍ മലപ്പുറം ചോക്കാട് മമ്പാട്ടുമൂലയിലെ രണ്ടാം ഭാര്യയെ കാണാന്‍ പോയി. 20നു രാത്രിയാണ് കായംകുളത്തെ ക്വാറന്റീന്‍ കഴിഞ്ഞു മലപ്പുറത്തെത്തിയത്. 

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ എത്തിയെന്ന വിവരമറിഞ്ഞു പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും എത്തി മമ്പാട്ട്മൂലയില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാതെ തിങ്കളാഴ്ച പുലര്‍ച്ചെ 2ന് മമ്പാട്ട്മൂലയില്‍ നിന്നു മുങ്ങുകയായിരുന്നു.

കായംകുളത്തെ വീട്ടിലെത്തിയപ്പോള്‍ ആദ്യഭാര്യയുമായി പ്രശ്‌നമുണ്ടായി. കാര്‍ തല്ലിത്തകര്‍ത്തെന്നും മറ്റും പരാതിയുമായി കായംകുളം പൊലീസ് സ്‌റ്റേഷനിലെത്തി. വിശദമായി അന്വേഷിച്ചപ്പോഴാണു മലപ്പുറത്തെ ക്വാറന്റൈന്‍ ലംഘനം വ്യക്തമായത്. തുടര്‍ന്ന് ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് സ്‌റ്റേഷനും ട്രാഫിക് സ്‌റ്റേഷനും സമീപത്തെ ട്രഷറി പരിസരവും അഗ്‌നിശമന സേന അണുമുക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com