സാമ്പത്തിക ഞെരുക്കത്തില്‍ കേരളം; സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കുന്നു

വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കുന്നു
സാമ്പത്തിക ഞെരുക്കത്തില്‍ കേരളം; സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കുന്നു

തിരുവനന്തപുരം: വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കുന്നു. ശമ്പളം അടക്കമുള്ള ആവശ്യങ്ങള്‍ക്കാണ് കടപത്രം വഴി പണം സ്വരൂപിക്കുന്നത്. ഇതിനായുള്ള ലേലം മെയ് അഞ്ചിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും.

കടപത്രം വഴി ആയിരം കോടി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഈ സാമ്പത്തിക വര്‍ഷം ഇത് രണ്ടാം തവണയാണ് കടമെടുക്കുന്നത്. ഏപ്രിലില്‍ ആറായിരം കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. ആയിരം കോടിരൂപ മൂന്ന് തവണയായി മൂവായിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാരിന് റവന്യൂ വരുമാനം ഇല്ല. മറ്റെല്ലാം മേഖലയും പ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിലാണ് വായ്പയെടുത്ത് കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com