കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് കോവിഡ്; ജില്ലയില്‍ ഇന്ന് 47പേര്‍ക്ക് രോഗം, 38ഉം സമ്പര്‍ക്കംവഴി

ജില്ലയില്‍ ഇന്ന് 47പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.38 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗബാധ
കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് കോവിഡ്; ജില്ലയില്‍ ഇന്ന് 47പേര്‍ക്ക് രോഗം, 38ഉം സമ്പര്‍ക്കംവഴി

കോട്ടയം: ജില്ലയില്‍ ഇന്ന് 47പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.38 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗബാധ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റസിഡന്റ ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ അഞ്ചു പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും ആലപ്പുഴ മുഹമ്മ സ്വദേശിയും ഇടുക്കി തൊടുപുഴ സ്വദേശിനിയും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

ജില്ലയില്‍ 57 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 557 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 1241 പേര്‍ക്ക് രോഗം ബാധിച്ചു. 683 പേര്‍ രോഗമുക്തി നേടി.  

ഇന്ന് നിര്‍ദേശിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ആകെ 9385 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇതുവരെ 31834 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നു മാത്രം 836 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com