സ്വകാര്യഭാഗങ്ങളിലടക്കം ആഴത്തില്‍ മുറിവ്, കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ചതായി പരാതി

ശരീരത്തില്‍ പലയിടത്തായി മുറിവേറ്റിട്ടുള്ള ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. 

ശരീരത്തില്‍ പലയിടത്തായി മുറിവേറ്റിട്ടുള്ള ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം.

ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോലഞ്ചേരി പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ സ്ത്രീക്ക് ഓര്‍മ കുറവും മാനസിക അസ്വാസ്ഥ്യവുമുണ്ടെന്ന് പൊലീസ് പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com