മോദിയെ ചെവിയ്ക്ക് പിടിച്ച് സ്‌കൂളില്‍ കൊണ്ടുപോകുന്ന രാമന്‍; തരൂരിന്റെ പരിഹാസം

പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമനെ കൈപിടിച്ച് രാമക്ഷേത്രത്തിലേക്ക് നയിക്കുന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മോദിയെ ചെവിയ്ക്ക് പിടിച്ച് സ്‌കൂളില്‍ കൊണ്ടുപോകുന്ന രാമന്‍; തരൂരിന്റെ പരിഹാസം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമനെ കൈപിടിച്ച് രാമക്ഷേത്രത്തിലേക്ക് നയിക്കുന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ഈ പോസ്റ്റര്‍. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുയാണ് കോണ്‍ഗ്രസ് നേതാവും തിരുവനനന്തപുരം എംപിയുമായ ശശി തരൂര്‍.

മോദിയുടെ ചെവിയില്‍ പിടിച്ച് ശ്രീരാമന്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രമാണ് തരൂര്‍ പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.

അയോധ്യ ഭൂമിപൂജ നടന്ന ദിവസം ശ്രീരാമന്‍ നീതിയുടെ പ്രതീകമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്റെയും ധാര്‍മിക ധൈര്യത്തിന്റെയും പ്രതീകമാണ്. ഈ കെട്ടകാലത്ത് ഇത്തരം മൂല്യങ്ങള്‍ വളരെയധികം ആവശ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com