10 കുട്ടികൾ ഉൾപ്പെടെ 22 പേർ ഇനിയും കാണാമറയത്ത് ; പെട്ടിമുടിയിൽ ഇന്നും തിരച്ചിൽ തുടരും

ഇതുവരെ 49 മൃതദേഹങ്ങൾ  ലഭിച്ചു. അഞ്ഞൂറോളം പേരാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്
10 കുട്ടികൾ ഉൾപ്പെടെ 22 പേർ ഇനിയും കാണാമറയത്ത് ; പെട്ടിമുടിയിൽ ഇന്നും തിരച്ചിൽ തുടരും

മൂന്നാർ : മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. ഇതിൽ പത്തു കുട്ടികളും ഉൾപ്പെടുന്നു. പ്രദേശത്ത് അഞ്ചാം ദിവസമായ ഇന്നും തിരച്ചിൽ നടത്തും. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിന് സമീപത്തെ പുഴ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുക.

ഇന്നലെ നടത്തിയ തിരച്ചിലിൽ ആറു മൃതദേഹങ്ങൾ പുഴയിൽ നിന്നാണ് ലഭിച്ചത്. ഇതോടെ കൂടുതൽ ആളുകൾ ഒഴുക്കിൽ പെട്ടിരിക്കാമെന്നാണ് അനുമാനം. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ 49 മൃതദേഹങ്ങൾ  ലഭിച്ചു. അഞ്ഞൂറോളം പേരാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. 

അപകടത്തിൽപ്പെട്ട എല്ലാവരെയും കണ്ടെത്താതെ തിരച്ചിൽ അവസാനിപ്പിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെട്ടിമുടി മേഖലയിൽ കോവിഡ് വ്യാപനത്തിന് സാധ്യത ഉള്ളതിനാൽ ആളുകൾ അനാവശ്യമായി ദുരന്ത ഭൂമി സന്ദർശിക്കരുതെന്നു മന്ത്രി എം.എം. മണി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com