ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ 47കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ 47കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് പടിഞ്ഞാറ് വഴപ്പറമ്പില്‍ കുഞ്ഞുമോന്‍ ചാക്കോ ആണ് മരിച്ചത്. 47 വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ചെക്കിടിക്കാട് ചെത്തിക്കളത്തില്‍ പാലത്തില്‍ നടക്കുന്ന ക്യാമ്പില്‍ ആഹാരം പാകം ചെയ്യുമ്പോഴാണ് സംഭവം. കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com