കെടി ജലീലിന് ലോകായുക്തയുടെ നോട്ടീസ്; 24നകം റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം

റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു
കെടി ജലീലിന് ലോകായുക്തയുടെ നോട്ടീസ്; 24നകം റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടിസ്. യുഎഇ കോണ്‍സുലേറ്റ് മുഖേനെ ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കാന്‍ ലോകായുക്ത   നിര്‍ദേശിച്ചു. റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈമാസം 24 ന് മുന്‍പ്  നല്‍കണം.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് ലോകായുക്ത നോട്ടീസ് അയച്ചത്. സംഭവത്തില്‍ ചട്ടലംഘനവും സ്വജനപക്ഷപാതവും നടന്നുവെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.

മന്ത്രി ജലീല്‍ മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. വാട്‌സാപ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ല. കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന ജലീല്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തരുതെന്നും ബിജെപി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന വിദേശത്തുപോയതെന്തിനെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. സ്വപ്നയെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയതെങ്ങനെയാണ്. സ്വപ്ന കമ്മിഷന്‍ പറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com