'കട അടയ്ക്കുന്നതിനേക്കാള്‍ നല്ലത് മൂക്കടയ്ക്കലും വായ് അടയ്ക്കലും'

'കട അടയ്ക്കുന്നതിനേക്കാള്‍ നല്ലത് മൂക്കടയ്ക്കലും വായ് അടയ്ക്കലും'
'കട അടയ്ക്കുന്നതിനേക്കാള്‍ നല്ലത് മൂക്കടയ്ക്കലും വായ് അടയ്ക്കലും'

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ ഫലപ്രദമല്ലെന്ന അഭിപ്രായം ആവര്‍ത്തിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ നിസ്സാര ലക്ഷണങ്ങള്‍ ഉള്ളവരോ ആയി സമൂഹത്തില്‍ ഉണ്ട്. അവര്‍ സ്വയം അറിയാതെ രോഗം പടര്‍ത്തിക്കൊണ്ടിരിക്കുമെന്ന് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ജേക്കബ് പുന്നൂസ് പറഞ്ഞു.

ജേക്കബ് പുന്നൂസിന്റെ കുറിപ്പ്:

ജൂലൈ ആദ്യവാര നിരക്ക് തുടർന്നാൽ Aug 15നു കേസുകൾ 40000 ആകും എന്ന് july 15നു ചൂണ്ടിക്കാണിച്ചി രുന്നു. അത് താഴെ കണ്ടാലും.Triple Lockdown, കടയടയ്ക്കൽ, കടലടയ്ക്കൽ, വഴിയടയ്ക്കൽ മുതലായ പല കർശന നടപടികളും july 5 മുതൽ സംസ്ഥാനത്തു നല്ല പ്രതീക്ഷയോടെ ശുഭാപ്തി വിശ്വാസത്തോടെ
നല്ല ഉദ്ദേശത്തോടെ നാം നടപ്പാക്കുന്നു.
എന്നാൽ അതുകൊണ്ടു വ്യാപനത്തോതിൽ കുറവുണ്ടായിട്ടില്ല. Aug15 നു കേസുകൾ 41000 മാകും.

അടച്ചുപൂട്ടൽ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. നാം ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തിൽ ഉണ്ട് . അവർ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ,
അവർ ആയിരിക്കുന്ന വീടുകളിലും അയൽ പ്രദേശത്തും അവർ രോഗം പടർത്തിക്കൊണ്ടേയിരിക്കും.

അടച്ചുപൂട്ടലിനുവേണ്ടി നാം വിനിയോഗിക്കുന്ന വിഭവശേഷിയും സഹിക്കുന്ന വരുമാനനഷ്ടവും നമുക്ക് ഈ ഘട്ടത്തിൽ, മാസ്ക് മൂലമോ അകലം പാലിക്കൽ മൂലമോ ലഭിക്കാത്ത ഒരു പ്രത്യേക ഗുണവും നൽകില്ല എന്നത് വ്യക്തം. മൂക്കടയ്ക്കലും വായടയ്ക്കലും ആണ് കട അടയ്ക്കുന്നതിനേക്കാൾ നല്ലതു. ആർക്കും ആരിൽ നിന്നും എപ്പോഴും രോഗം പകരാവുന്ന ഈ സ്ഥിതിയിൽ എല്ലാവരും എപ്പോഴും മാസ്ക് ധരിച്ചു അകലം പാലിക്കുന്നതു നടപ്പാക്കാനാണ് നാം പൂർണവിഭവശേഷിയും ഉപയോഗിച്ച് ശ്രമിക്കേണ്ടത്.

ഒരു പരിധി കഴിഞ്ഞാൽ വരുമാനനഷ്ടം മൂലം തന്നെ ജീവനും നഷ്ടപ്പെടും എന്നത് നാം മറക്കരുത്. ജീവനാശത്തിൽനിന്നും ദാരിദ്രക്കെണിയിൽനിന്നും ഒരേ സമയം നമുക്ക് രക്ഷപ്പെടണം. അതിനു സാമൂഹിക അച്ചടക്കവും ഒരുമയുമാണ് വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com