'സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാം'

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവരുടെ സ്വപ്നങ്ങളിലേക്കു തന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന നടത്തേണ്ടതുണ്ട്
'സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാം'

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്. വി എസ് ആശംസാ സന്ദേശത്തിൽ കുറിച്ചു. 

പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും പൗരന്‍റെ സ്വകാര്യതയില്‍ കടന്നുകയറാനും മതത്തെ ദുഷ്പ്രവൃത്തികള്‍ക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദര്‍ഭംകൂടിയാണ് ഇത്.

സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്നും വി എസ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആശംസിച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്‍റെ മഹത്വം വിളിച്ചോതുന്നതും സ്മരണ പുതുക്കുന്നതുമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സാമൂഹിക അകലത്തിന്‍റേയും മുഖാവരണങ്ങളുടെയും പശ്ചാത്തലത്തില്‍ പരിമിതപ്പെടുത്തപ്പെട്ടുവെങ്കിലും ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്.

പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും പൗരന്‍റെ സ്വകാര്യതയില്‍ കടന്നുകയറാനും മതത്തെ ദുഷ്പ്രവൃത്തികള്‍ക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദര്‍ഭംകൂടിയാണ് ഇത്.

സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com