പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് വ്യാപനം രൂക്ഷം, മലപ്പുറത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

സമ്പർക്കരോ​ഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാ​ഗമായി മലപ്പുറം ജില്ലയിൽ ഇന്ന് ( ഞായറാഴ്ച) സമ്പൂർണ ലോക്ക്ഡൗൺ

മലപ്പുറം: സമ്പർക്കരോ​ഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാ​ഗമായി മലപ്പുറം ജില്ലയിൽ ഇന്ന് ( ഞായറാഴ്ച) സമ്പൂർണ ലോക്ക്ഡൗൺ. ഞായറാഴ്ച്ചകളിൽ അനാവശ്യമായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും.വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ലോക്ക് ഡൗൺ ബാധകമായിരിക്കില്ല. 

അതേസമയം, കോവിഡ് സമ്പർക്കവ്യാപനം ഒഴിവാക്കാൻ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളില്‍ ഏർപ്പെടുത്തിയിരുന്ന  ലോക്ക്ഡൗൺ പിൻവലിച്ചു. ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കളക്ടർ സാംബശിവ റാവു ആണ് അറിയിച്ചത്. ജില്ലയിൽ പുതിയ ക്ലസ്റ്ററുകളുടെ രൂപീകരണത്തിൽ കുറവുണ്ടാവുകയും, ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലാകുകയും ചെയ്ത സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഉപാധികളോടെ പിൻവലിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. 

എന്നാൽ ജില്ലയിൽ യാതൊരു തരത്തിലുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല. വാണിജ്യ സ്ഥാപനങ്ങൾ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. കണ്ടൈൻമെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കക്ടർ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com