അജ്ഞാത വിത്ത് ലഭിച്ചാൽ തുറക്കരുത്, കത്തിച്ചു കളയണം; മുന്നറിയിപ്പ്

ഇത്തരം വിത്തു പാക്കറ്റുകൾ ലഭിച്ചാൽ കർഷകർ കൃഷിഭവനെ അറിയിക്കണം
അജ്ഞാത വിത്ത് ലഭിച്ചാൽ തുറക്കരുത്, കത്തിച്ചു കളയണം; മുന്നറിയിപ്പ്

തിരുവനന്തപുരം: അജ്ഞാത വിലാസത്തിൽ നിന്നു നിങ്ങൾക്ക് പച്ചക്കറി, പഴവർ​ഗ വിത്തുകൾ ലഭിച്ചിട്ടുണ്ടോ? തപാലിലോ ഓൺലൈനായോ ലഭിക്കുന്ന ഇത്തരം അജ്ഞാത വിത്തുകളിൽ ജാ​ഗ്രത വേണമെന്ന് കേന്ദ്ര കൃഷി വകുപ്പ്. മണ്ണിന് പോലും ദോഷം ചെയ്യുന്ന ഇത്തരം വിത്തുകൾ കത്തിച്ചു കളയാനാണ് കൃഷി ഓഫീസർമാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. 

മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടാനും വിള നാശത്തിനും ആരോ​ഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്ന ഘടകങ്ങൾ ഇത്തരം വിത്തുകളിൽ ഉണ്ടാകാമെന്ന കേന്ദ്ര കൃഷി വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഇത്തരം വിത്തു പാക്കറ്റുകൾ ലഭിച്ചാൽ കർഷകർ കൃഷിഭവനെ അറിയിക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com