ജി സുധാകരന്റേത് കുറ്റസമ്മതം; ശിവശങ്കര്‍ വഞ്ചകനെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവന്‍: കെ സുരേന്ദ്രന്‍

ഇതുവരെ സിപിഎം നേതാക്കളെല്ലാം ശിവശങ്കറിനെ ന്യായീകരിക്കുകയായിരുന്നു.  എന്നാല്‍ ഇപ്പോള്‍ സുധാകരന്‍ ശിവശങ്കറിനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. 
ജി സുധാകരന്റേത് കുറ്റസമ്മതം; ശിവശങ്കര്‍ വഞ്ചകനെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവന്‍: കെ സുരേന്ദ്രന്‍

കോഴിക്കോട്:  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വഞ്ചകനാണെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മന്ത്രി ജി സുധാകരന്റെ പ്രസ്താവന കുറ്റസമ്മതമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സിപിഎം നേതാക്കളെല്ലാം ശിവശങ്കറിനെ ന്യായീകരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുധാകരന്‍ ശിവശങ്കറിനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. 

ശിവശങ്കര്‍ രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതാണെങ്കില്‍ 12 ദിവസം എന്തിനാണ് അയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയത്? സ്വപ്നയുമായി ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് മുഖ്യമന്ത്രി എങ്ങനെ വിശുദ്ധനാകും?

രാമായണ മാസത്തില്‍ രാക്ഷസന്‍മാര്‍ക്ക് ശക്തിക്ഷയമുണ്ടാകുമെന്ന് സുധാകരന്‍ മനസിലാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ വീരജവാന്‍മാരെ അതിര്‍ത്തിയില്‍ ക്രൂരമായി കൊലചെയ്ത ചൈനയെ മന്ത്രി മഹത്ത്വവല്‍കരിച്ചത് അപലപനീയമാണ്. ഗൃഹസമ്പര്‍ക്കം നടത്തി സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വയം ന്യായീകരിക്കുന്ന സിപിഎം ജലീലിനെ അതില്‍ നിന്ന് ഒഴിവാക്കിയതെന്തിനാണ്? ജലീല്‍ തെറ്റ് ചെയ്‌തെന്ന് പാര്‍ട്ടിക്ക് ബോധ്യമായതുകൊണ്ടാണോ ലഘുലേഖയില്‍ ന്യായീകരിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

രാമായണമാസത്തില്‍ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സര്‍ക്കാരിനോട് ശിവശങ്കര്‍ വിശ്വാസവഞ്ചനകാട്ടി. ദുര്‍ഗന്ധം ശിവശങ്കര്‍ വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. സ്വപ്‌നയുമായുള്ള സൗൃഹദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന്‍ പദ്ധി കരാറുകരാനില്‍നിന്ന് സ്വപ്‌ന പണം വാങ്ങിയതിന് ഞങ്ങള്‍ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com