പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, റിപ്പോര്‍ട്ട് തേടി

ഞായറാഴ്ച വൈകിട്ട് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കരിമഠം സ്വദേശി അന്‍സാരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ രാത്രി കണ്ടെത്തിയത്
പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളെ സ്‌റ്റേഷനിലുള്ള ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക്  നിര്‍ദ്ദേശം നല്‍കി.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.ഞായറാഴ്ച വൈകിട്ട് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കരിമഠം സ്വദേശി അന്‍സാരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ രാത്രി കണ്ടെത്തിയത്. കേസ് സെപ്റ്റംബറിലെ സിറ്റിംഗില്‍ പരിഗണിക്കും.

മൊബൈല്‍ മോഷണ കേസിലാണ് അന്‍സാരിയെ പൊലീസ് കസ്റ്റഡിയിലൈടുത്തത്. കിഴക്കേകോട്ടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരാണ് അന്‍സാരിയെ പിടികൂടിയത്. തുടര്‍ന്ന് പൊലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കരിമഠം കോളനിയില്‍ നിന്നുള്ള മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്നത്. സ്‌റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ് ബാത്‌റൂമില്‍ കയറിയ അന്‍സാരിയെ കാണാത്തതിനാല്‍ കതക് തല്ലി തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

ഫോര്‍ട്ട് സി ഐയാണ് പ്രതിയെ കിഴക്കേകോട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയരുന്നുവെന്നും ഫോര്‍ട്ട് പൊലീസ് പറയുന്നു. പരാതിക്കാരന്‍ എത്താതിനാല്‍ അന്‍സാരിക്കെതിരെ കേസെടുത്തില്ലെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com