'ഫസ്റ്റ്ബെല്ലി'ൽ ക്ലാസെടുക്കാൻ മോഹൻലാലും; മൂന്ന് എപ്പിസോഡുകൾ; ആ​​ദ്യ ഭാ​ഗം ഇന്ന് ഉച്ചയ്ക്ക് 12ന്

'ഫസ്റ്റ്ബെല്ലി'ൽ ക്ലാസെടുക്കാൻ മോഹൻലാലും; മൂന്ന് എപ്പിസോഡുകൾ; ആ​​ദ്യ ഭാ​ഗം ഇന്ന് ഉച്ചയ്ക്ക് 12ന്
'ഫസ്റ്റ്ബെല്ലി'ൽ ക്ലാസെടുക്കാൻ മോഹൻലാലും; മൂന്ന് എപ്പിസോഡുകൾ; ആ​​ദ്യ ഭാ​ഗം ഇന്ന് ഉച്ചയ്ക്ക് 12ന്

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെൽ' ക്ലാസുകളിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ കുട്ടികളുമായി സംവദിക്കുന്നു. പത്താം തരത്തിലെ ഇം​ഗ്ലീഷ് ക്ലാസിലാണ് ശബ്​ദ സന്ദേശത്തിലൂടെ മോഹൻലാൽ കുട്ടികളുടെ മുന്നിലെത്തുന്നത്. 

മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ " പ്രൊജക്റ്റ് ടൈഗർ " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിക്കുക. മൂന്ന് എപ്പിസോഡുകളായിട്ടാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം ഇന്ന് ഉച്ചയ്ക്ക് 12നാണ്. 

തന്റെ അഭിന ജീവിതത്തിൽ മൃ​ഗങ്ങളോടൊത്തുള്ള അഭിനയം എങ്ങനെയായിരുന്നുവെന്നും ഇന്ത്യൻ സിനിമകളിൽ മൃ​ഗങ്ങൾ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com