സംസ്ഥാനത്ത കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി; ശ്വാസതടസത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ

ത്രിതല സംവിധാനത്തില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
സംസ്ഥാനത്ത കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി; ശ്വാസതടസത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ചു. ത്രിതല സംവിധാനത്തില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

ശ്വാസതടസത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ നിശ്ചയിക്കും. മിതമായ അദ്ധ്വാനിക്കുമ്പോഴുള്ള ശ്വാസതടസം ചികിത്സയില്‍ പ്രധാനമാണ്. മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ തന്നെ നിരീക്ഷിക്കും. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് കൂടിയത് പുതിയ സംവിധാനം മൂലമാണെന്നും കെകെ ശൈലജ പറഞ്ഞു. 

ജലദോഷ പനി ഉള്ളവരിലും വരും ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിന് സമാനമായ ലക്ഷണങ്ങൾ ജലദോഷ പനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരിൽ കോവിഡ് പരിശോധന നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com