സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി, മരിച്ചത് ആലപ്പുഴ, കോഴിക്കോട് സ്വദേശികള്‍ 

ആലപ്പുഴയില്‍ കാനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ്(82) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി, മരിച്ചത് ആലപ്പുഴ, കോഴിക്കോട് സ്വദേശികള്‍ 

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ആലപ്പുഴയിലും കോഴിക്കോടും ചികിത്സയിലിരുന്ന രണ്ട് പേരാണ് മരിച്ചത്. 

ആലപ്പുഴയില്‍ കാനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ്(82) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. നല്ലളം അരിക്കോട് സ്വദേശി അഹമ്മദ് ഹംസ(72)യാണ് കോഴിക്കോട് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.

ആലപ്പുഴയില്‍ മരിച്ച ക്ലീറ്റസ് പനിയെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിയത്. പിന്നാലെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കനാല്‍ വാര്‍ഡ് ക്ലസ്റ്റര്‍ മേഖലയില്‍ നിന്ന് സമ്പര്‍കത്തിലൂടെ രോഗം പകര്‍ന്നിരിക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com