ആയുധങ്ങളുമായി പോയ ആർമി ലോറി അപകടത്തിൽപ്പെട്ടു, കാറുമായി കൂട്ടിയിടിച്ചു  

ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് നിന്നത്. കൂട്ടിയിടിയിൽ ഇരുവാഹനങ്ങളും തകര്‍ന്നു
ആയുധങ്ങളുമായി പോയ ആർമി ലോറി അപകടത്തിൽപ്പെട്ടു, കാറുമായി കൂട്ടിയിടിച്ചു  

കൊച്ചി : മധ്യപ്രദേശിലെ ജബല്‍പൂരിലെ കരസേനാ ആയുധശാലയിലേയ്ക്ക് ആയുധങ്ങളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ടു. കൊച്ചി കുണ്ടന്നൂർ തേവര പാലത്തിൽ വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. 

കുണ്ടന്നൂർ പാലത്തിൽ വെച്ച് ആർമി ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് നിന്നത്. കൂട്ടിയിടിയിൽ ഇരുവാഹനങ്ങളും തകര്‍ന്നു. 

അപകടത്തിൽ ആർക്കും പരുക്കില്ല. അപകടമറിഞ്ഞ് പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com