ഓടാനൊരുങ്ങി മെട്രോ; രാവിലെ 7 മുതല്‍ രാത്രി എട്ടുവരെ സര്‍വീസ്; ആദ്യ ഘട്ടത്തില്‍ 20 മിനിറ്റ് ഇടവേളയില്‍

തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും.
ഓടാനൊരുങ്ങി മെട്രോ; രാവിലെ 7 മുതല്‍ രാത്രി എട്ടുവരെ സര്‍വീസ്; ആദ്യ ഘട്ടത്തില്‍ 20 മിനിറ്റ് ഇടവേളയില്‍

കൊച്ചി: കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ. ആദ്യ ഘട്ടത്തില്‍ 20 മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ സര്‍വീസ് ഉണ്ടാകുക. രാവിലെ 7 മുതല്‍ രാത്രി 8 വരെയാകും സര്‍വീസ്. 

ആലുവയില്‍ നിന്നും തൈക്കൂടത്തു നിന്നുമുളള അവസാന ട്രിപ്പ് രാത്രി 8ന് പുറപ്പെടും. തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും. കോവിഡ് നിബന്ധനകള്‍ പാലിച്ചു സുരക്ഷിത യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. 

കൃത്യമായ വായു സഞ്ചാരം ലഭിക്കുന്നതിന് ഓരോ സ്‌റ്റേഷനുകളിലും 20 സെക്കന്‍ഡെങ്കിലും നിര്‍ത്തിയിടും. ആരംഭ സ്‌റ്റേഷനുകളായ ആലുവ, തൈക്കൂടം എന്നിവിടങ്ങളില്‍ പ്രധാന വാതിലുകള്‍ തുറന്ന നിലയില്‍ അഞ്ച് മിനിറ്റ് നിര്‍ത്തിയിടുകയും ചെയ്യും. ലോക്ഡൗണ്‍ സമയത്ത് കൃത്യമായ ഇടവേളകളില്‍ ട്രാക്കുകളും സിഗ്‌നലുകളും പരിശോധിക്കുകയും കേടുപാടുകളില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 23നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം മെട്രോ സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com