സ്വര്‍ണക്കടത്ത് : അരുണ്‍ ബാലചന്ദ്രനെയും അനില്‍ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും;   ഹാജരാകാന്‍ നോട്ടീസ്

മുന്‍ഐടി സെക്രട്ടറി ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്‌നയ്ക്ക് മുറിയെടുത്ത് നല്‍കിയതെന്നാണ് അരുണ്‍ വിശദീകരിച്ചിരുന്നത്
സ്വര്‍ണക്കടത്ത് : അരുണ്‍ ബാലചന്ദ്രനെയും അനില്‍ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും;   ഹാജരാകാന്‍ നോട്ടീസ്

കൊച്ചി : സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയും ടെക്‌നോപാര്‍ക്ക് ജീവനക്കാരനുമായ അരുണ്‍ ബാലചന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ അരുണിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന് ഹോട്ടലില്‍ റൂമെടുത്ത് നല്‍കിയ കാര്യം അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കിരുന്നു. 

മുന്‍ഐടി സെക്രട്ടറി ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്‌നയ്ക്ക് മുറിയെടുത്ത് നല്‍കിയതെന്നാണ് അരുണ്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ അരുണ്‍ ബാലചന്ദ്രന് സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന, സന്ദീപ് നായര്‍, സരിത്ത് എന്നിവരുമായി സൗഹൃദം ഉള്ളതായാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. 

അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്ത് കൊടുത്ത ഹോട്ടല്‍ റൂമിലാണ് പ്രതികള്‍ ഒത്തുകൂടിയിരുന്നതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിനു പിന്നാലെ സര്‍ക്കാര്‍ അരുണ്‍ ബാലചന്ദ്രനെ ടെക്‌നോ പാര്‍ക്കിലെ ഉന്നത പദവിയില്‍ നിന്നും നീക്കം ചെയ്തിരുന്നു. 

അരുണ്‍ ബാലചന്ദ്രനു പുറമെ, മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വപ്‌നയുടെ മൊഴിയില്‍ അനില്‍ നമ്പ്യാരുടെ പേരും ഉള്ളതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് പിടിച്ചതിന് പിന്നാലെ സ്വപ്നയെ ബംഗലൂരുവിലേക്ക് കടക്കാന്‍ സഹായിച്ചവരില്‍ അനില്‍ നമ്പ്യാരും ഉള്‍പ്പെട്ടിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com