മലബാർ, മാവേലി ഉൾപ്പെടെ 13 തീവണ്ടികൾ വീണ്ടും ഓടിത്തുടങ്ങും; ജനറൽ കമ്പാർട്ട്‌മെന്റുകളില്ല 

റിസർവേഷൻ കോച്ചുകൾ മാത്രമായിരിക്കും ട്രെയിനുകളിൽ ഉണ്ടാവുക
മലബാർ, മാവേലി ഉൾപ്പെടെ 13 തീവണ്ടികൾ വീണ്ടും ഓടിത്തുടങ്ങും; ജനറൽ കമ്പാർട്ട്‌മെന്റുകളില്ല 

കൊച്ചി: ദിവസേനയുള്ള മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികൾ വീണ്ടും ഓടിത്തുടങ്ങുന്നു. സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകിയതിന് പിന്നാലെ മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും. 

ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ തീവണ്ടികൾ ഈ മാസം എട്ടിന് സർവീസ് ആരംഭിക്കും. മധുര-പുനലൂർ എക്സ്‌പ്രസും ഓടിത്തുടങ്ങും.  കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ജനറൽ കമ്പാർട്ട്‌മെന്റുകളില്ലാതെ റിസർവേഷൻ കോച്ചുകൾ മാത്രമായിരിക്കും ട്രെയിനുകളിൽ ഉണ്ടാവുക. 

ചെന്നൈ-തിരുച്ചെന്തൂർ, ചെന്നൈ-കാരയ്ക്കൽ,മ ധുരവഴിയുള്ള കോയമ്പത്തൂർ-നാഗർകോവിൽ, ചെന്നൈ എഗ്‌മോർ-രാമേശ്വരം, ചെന്നൈ-നാഗർകോവിൽ, ചെന്നൈ-മന്നാർഗുഡി എന്നിവയാണ് സർവീസ് തുടങ്ങുന്ന മറ്റുവണ്ടികൾ.പകൽവണ്ടികളായ പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്‌പ്രസുകൾ എന്ന് ഓടിത്തുടങ്ങുമെന്നു വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com