കെണി വെച്ച് എക്‌സൈസ് ; 390 ന്റെ കുപ്പി 600 രൂപയ്ക്ക് നല്‍കി ; 'ഡ്രൈഡേ' വില്‍പ്പനക്കാരന്‍ കയ്യോടെ പിടിയില്‍

ബവ്ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്തു ശേഖരിച്ചുവച്ച് വില്‍പന നടത്തുകയാണ് ചെയ്തിരുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം


കൊച്ചി :   അവധി ദിവസങ്ങളിലും ഡ്രൈഡേയിലും ആവശ്യക്കാര്‍ക്ക് മദ്യം വിറ്റിരുന്ന ആള്‍ ഒടുവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഇരുമ്പനം സ്വദേശി ആലികുഴിയില്‍ എ പി വില്‍സന്‍ (51) ആണ് പിടിയിലായത്. ഒന്നാം തീയതികളിലും ഡ്രൈഡേകളിലുമായിരുന്നു മദ്യവില്‍പന ഏറെയും.

ബവ്ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്തു ശേഖരിച്ചുവച്ച് വില്‍പന നടത്തുകയാണ് ചെയ്തിരുന്നത്. 390 രൂപയുടെ ഒരു കുപ്പിമദ്യം 600 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്. വളരെ അടുത്ത കൂട്ടുകാര്‍ക്ക് 550 രൂപയ്ക്കും നല്‍കും. സ്‌കൂട്ടറില്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു മദ്യം നല്‍കുന്നതായിരുന്നു ഇയാളുടെ പതിവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മദ്യം ആവശ്യപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിച്ചു. എന്നാല്‍ കെണിയറിയാതെ അവര്‍ക്കും ഇയാള്‍ മദ്യം വിറ്റു. 390 രൂപയുടെ ഒരു കുപ്പിമദ്യം 600 രൂപയ്ക്കാണ് നല്‍കിയത്. ഇതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്.

ഇന്നലെ വില്‍പന കഴിഞ്ഞ ശേഷവും ഇയാളുടെ പക്കല്‍ നിന്ന് അരലീറ്ററിന്റെ 22 കുപ്പികള്‍  എക്‌സൈസ് പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിക്കുന്ന ആക്ടിവ സ്‌കൂട്ടറും പിടികൂടിയിട്ടുണ്ട്. നൂറു കണക്കിന് ആളുകള്‍ ഇയാളുടെ പക്കല്‍ നിന്നു പതിവായി മദ്യം വാങ്ങിയിരുന്നതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com