തദ്ദേശ തെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് വെബ് റാലി ഇന്ന് ; 50 ലക്ഷം പേര്‍ അണിനിരക്കും 

മുഖ്യമന്ത്രി പിണറായി വിജയന്‍ വെബ് റാലി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും
തദ്ദേശ തെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് വെബ് റാലി ഇന്ന് ; 50 ലക്ഷം പേര്‍ അണിനിരക്കും 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും എല്‍ഡിഎഫ് ഇന്ന് വെബ് റാലി  സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് നടക്കുന്ന റാലിയില്‍ 50 ലക്ഷം പേര്‍ അണിനിരക്കും. കോവിഡ് സാഹചര്യത്തില്‍ റാലികളും പൊതുയോഗങ്ങളും നടത്താന്‍ കഴിയാത്തതിനാലാണ് വെബ് റാലി സംഘടിപ്പിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ വെബ് റാലി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങള്‍  എല്ലാ വാര്‍ഡു കേന്ദ്രങ്ങളിലും തല്‍സമയം ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

കോവിഡ് മാനദണ്ഡം പാലിച്ച് ഓരോ കേന്ദ്രത്തിലും നൂറു പേര്‍ ഒത്തുചേരും. മറ്റുള്ളവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയും പങ്കെടുക്കും.  fb.com/ldfkeralam, fb.com/cpimkerala എന്നീ ഫെയ്‌സ്ബുക്ക് പേജുകളിലും youtube.com/cpimkeralam എന്ന യുട്യൂബ് ചാനലിലും  തത്സമയം കാണാം. വെബ് റാലി വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ അഭ്യര്‍ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com