ഇന്ന് ആറ് മണിക്ക് ശേഷം വിതരണം പാടില്ല; അഞ്ച് ജില്ലകളില്‍ മദ്യനിരോധനം

ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളില്‍ ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വില്‍പ്പനയോ നടത്തിയാല്‍ കര്‍ശന നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളില്‍ ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വില്‍പ്പനയോ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നിയന്ത്രണം. പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.


ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. അഞ്ച് ജില്ലകളിലായി ആകെ 88,26,620 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും  70 ട്രാന്‍സ് ജന്‍ഡേഴ്‌സുമാണ്. 25,584 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

കോവിഡ് പശ്ചാത്തലത്തില്‍ പ്രചാരണസമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം നിര്‍ബന്ധമായും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ്  കമ്മീഷന്‍ നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com