ഭാരതബന്ദ്; നാളത്തെ പരീക്ഷ മാറ്റി

ഭാരതബന്ദിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഡിസംബര്‍ എട്ടിന് അഖിലേന്ത്യ തലത്തില്‍ നടത്താനിരുന്ന സിഎ ഫൗണ്ടഷേന്‍ പരീക്ഷ മാറ്റിവച്ചു. ഭാരതബന്ദിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ ഡിസംബര്‍ 13 ലേക്ക് മാറ്റിയതായി ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു എബ്രാഹം കള്ളിവയലിലും എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ റോയി വര്‍ഗീസും അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 10,12,13,14 തീയതികളില്‍ പരീക്ഷ നടക്കേണ്ടിയിരുന്ന സെന്ററുകളിലും മാറ്റം വരുത്തി. എറണാകുളം ചിന്മയ വിദ്യാപീഠം, വടുതല ചിന്‍മയ സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ പരീക്ഷ സെന്റര്‍ കളമശേരി ആല്‍ബര്‍ട്യന്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലേക്കും കാരണക്കോടം സെന്റ് ജൂഡ് സ്‌കൂള്‍, ആലുവ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷ ആലുവ സെന്റ് ഫ്രാന്‍സീസ് ഗേള്‍സ് സ്‌കൂളിലേക്കും മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com