കോവിഡ് മുക്തനായെങ്കിലും വിശ്രമം വേണം; എ കെ ആന്റണി വോട്ട് ചെയ്യില്ല 

കോവിഡ് മുക്തനായെങ്കിലും ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് എ കെ ആന്റണി
കോവിഡ് മുക്തനായെങ്കിലും വിശ്രമം വേണം; എ കെ ആന്റണി വോട്ട് ചെയ്യില്ല 

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ഇത്തവണ വോട്ട് ചെയ്യില്ല. കോവിഡ് മുക്തനായെങ്കിലും ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് എ കെ ആന്റണി. 

വഴുതക്കാടാണ് ആന്റണിയുടെ വോട്ട്. ജഗതി സ്‌കൂളില്‍ ആന്റണിയും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു പതിവ്. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ട്. ഒരു മാസത്തെ കര്‍ശന വിശ്രമമാണ് ആന്റണിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. 

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഇത്തവണ വോട്ട് ചെയ്യുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വരെ യാത്ര ചെയ്യാന്‍ പ്രയാസമായതിനെ തുടര്‍ന്നാണ് ഇത്. തപാല്‍ വോട്ടിനുള്ള വിഎസിന്റെ അപേക്ഷ തള്ളിയിരുന്നു. 

നിലവില്‍ കോവിഡ് ബാധിതര്‍, കോവിഡുമായി ബന്ധപ്പെട്ടു ക്വാറന്റീനില്‍ കഴിയുന്നവര്‍, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണു തപാല്‍ വോട്ട് ചെയ്യാനാവുന്നത്. തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ ഖേദിക്കുന്നെന്ന് ഉദ്യേഗസ്ഥര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറി. പറവൂര്‍ സാന്ത്വനം ബഡ്‌സ് സ്‌കൂളിലാണു ബൂത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com