ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 73: 12 ശതമാനമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.96 ശതമാനവും, കൊല്ലം കോര്‍പ്പറേഷനില്‍ 66.21 ശതമാനവും പോളിംഗ്
ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 73: 12 ശതമാനമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം:  അഞ്ച് ജില്ലകളിലായി ഡിസംബര്‍ എട്ടിന് നടന്ന ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ 73.12 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായി തെരഞ്ഞടുപ്പ് കമ്മീഷന്‍. തിരുവനന്തപുരം - 70.04, കൊല്ലം - 73.80, പത്തനംതിട്ട - 69.72, ആലപ്പുഴ - 77.40,  ഇടുക്കി - 74.68       എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. 

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.96 ശതമാനവും, കൊല്ലം കോര്‍പ്പറേഷനില്‍ 66.21 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com