പേര് ശിവാസ് പിഗ്മി തൃശൂല; ഇരവികുളം ദേശിയോദ്യാനത്തില്‍ പുതിയ ഇനം പുല്‍ച്ചാടിയെ കണ്ടെത്തി

‘ശിവാസ് പിഗ്മി തൃശൂല’ (ടെറ്റിലോബസ് തൃശൂല) എന്നാണ് പുൽച്ചാടിക്ക് ഗവേഷകർ പേരിട്ടത്
ശിവാസ് പിഗ്മി തൃശൂല എന്ന ഇനം പുല്‍ച്ചാടി/ഫോട്ടോ ഫെയ്‌സ്ബുക്ക്‌
ശിവാസ് പിഗ്മി തൃശൂല എന്ന ഇനം പുല്‍ച്ചാടി/ഫോട്ടോ ഫെയ്‌സ്ബുക്ക്‌


കൊച്ചി:  ഇരവികുളം ദേശീയോദ്യാനത്തിൽ നിന്ന് പുതിയ ഇനം പുൽച്ചാടിയെ കണ്ടെത്തി. ‘ശിവാസ് പിഗ്മി തൃശൂല’ (ടെറ്റിലോബസ് തൃശൂല) എന്നാണ് പുൽച്ചാടിക്ക് ഗവേഷകർ പേരിട്ടത്. ഡോ ധനീഷ് ഭാസ്കർ, ഡോ പി എസ് ഈസ, ക്രൊേയഷ്യയിൽ നിന്നുള്ള യോസിപ് സ്കെയോ, സാറ സ്റ്റോംഷെക് എന്നിവരാണു പുൽച്ചാടിയെ കണ്ടെത്തിയത്.

ഇതിന്റെ ഗവേഷണ ഫലം  ‘സൂടാക്സ’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 6 – 7.5 മില്ലീമീറ്റർ മാത്രം നീളമാണ് ഇവയ്ക്കുള്ളത്.  ഇവയുടെ പുറത്തു തൃശൂലം പോലെ ഭാഗമുള്ളതാണു പേരിൽ ‘തൃശൂല’ വരാൻ കാരണമെന്നു രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) പുൽച്ചാടി ഗവേഷണ വിഭാഗം റീജനൽ ചെയർമാനായ ഡോ ധനീഷ് ഭാസ്കർ പറഞ്ഞു. സ്പാനിഷ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഒരു പുൽച്ചാടി സ്പെസിമൻ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമാണു പുതിയ പുൽച്ചാടിയെ കണ്ടെത്തുന്നതിലേക്കു നയിച്ചത്.

100 വർഷം മുൻപു പശ്ചിമഘട്ടത്തിൽ നിന്നു ലഭിച്ചതാണ് ഈ സ്പെസിമൻ  എന്ന വിവരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പശ്ചിമഘട്ടത്തിൽ എവിടെ നിന്നാണു ലഭിച്ചതെന്നോ പേരോ ലഭ്യമായിരുന്നില്ല. പശ്ചിമഘട്ടത്തിൽ പല സ്ഥലത്തും  തിരഞ്ഞു. പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായുള്ള പഠനത്തിനിടെയാണ് ഇരവികുളത്തെ ചോലവനങ്ങളിലെ മരങ്ങളിൽ ഇവയെ കണ്ടെത്തിയത്. മലിനീകരണമില്ലാത്ത അന്തരീക്ഷത്തിന്റെ സൂചകങ്ങളാണിവ ഇവയെന്നും’’– ധനീഷ് ഭാസ്കർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com