അവസാന ഘട്ടത്തില്‍ കനത്ത പോളിങ്, 68 ശതമാനം കടന്നു, കള്ളവോട്ട്, സംഘര്‍ഷം (വീഡിയോ)

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള അവസനാഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്.
കാസര്‍കോട് വിവാഹ വേഷത്തില്‍ വോട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടി/ എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്‌
കാസര്‍കോട് വിവാഹ വേഷത്തില്‍ വോട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടി/ എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്‌

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള അവസനാഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്. നാല് ജില്ലകളിലായി 68.02 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്, ഇതുവരെ 68.7 ശതമാനം വോട്ട് രേഖപ്പെടുത്തി. 

കോഴിക്കോട് 68, കണ്ണൂര്‍ 67.8, കാസര്‍കോട് 66.5 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. നാലു ജില്ലകളില്‍ പലേടത്തും വിവിധ മുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നാദാപുരത്ത് സംഘര്‍ഷത്തെ തുടര്‍ന്ന പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

വീഡിയോ: ടി പി  സൂരജ്/ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
 

മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പൊലീസ് ലാത്തിവീശി.

കണ്ണൂരും മലപ്പുറത്തും കള്ളവോട്ട് ആരോപണമുയര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി.ആലക്കാട് ആറാം വാര്‍ഡിലാണ് പതിനാറുകാരന്‍ പിടിയിലായത്.

പ്രവാസിയായ സഹോദരന്റെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനെത്തിയ 16 കാരനെ പോളിങ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു.

കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാര്‍ഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തത്. ചിറ്റാരിക്കടവില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com