സെറ്റ് പരീക്ഷ ജനുവരി 10ന്; ഹാള്‍ടിക്കറ്റുകള്‍ ഈ മാസം 21 മുതല്‍; തപാല്‍ മാര്‍ഗം ലഭിക്കില്ല

ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ഥികളെ സെറ്റ് പരീക്ഷ എഴുതുവാന്‍ അനുവദിക്കില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സെറ്റ് ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകര്‍ ഹാള്‍ടിക്കറ്റുകള്‍ www.lbscetnre.kerala.gov.in ല്‍ നിന്നും ഈ മാസം 21 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തപാല്‍ മാര്‍ഗ്ഗം ലഭിക്കില്ല. ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ഥികളെ സെറ്റ് പരീക്ഷ എഴുതുവാന്‍ അനുവദിക്കില്ല.

ഈ മാസം 28നും 29നും നടത്താനിരുന്ന കെ.ടെറ്റ് പരീക്ഷാ തീയതി പുന:ക്രമീകരിച്ചു. ഹാള്‍ടിക്കറ്റ് ജനുവരി ഒന്നുമുതല്‍ പരീക്ഷാഭവന്‍ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. കാറ്റഗറി ഒന്ന് ജനുവരി ഒന്‍പതിന് രാവിലെ പത്തു മുതല്‍ 12.30 വരെയും കാറ്റഗറി രണ്ട് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.30 വരെയും നടക്കും. കാറ്റഗറി മൂന്ന് പത്തിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും കാറ്റഗറി നാല് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് അഞ്ചുവരെയും നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com