200 സീറ്റുകള്‍ നേടുക ലക്ഷ്യം;  സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ജനുവരിയില്‍ തുടങ്ങും

തമിഴ്‌നാട്ടില്‍ 200 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍
200 സീറ്റുകള്‍ നേടുക ലക്ഷ്യം;  സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ജനുവരിയില്‍ തുടങ്ങും

ചെന്നൈ:  തമിഴ്‌നാട്ടില്‍ 200 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. പാര്‍ട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനുവരിയില്‍ തുടക്കമാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡിസംബര്‍ 23 മുതല്‍ ജനുവരി പത്ത് വരെ16,000 ഗ്രാമസഭകള്‍ പാര്‍ട്ടി വിളിച്ചുചേര്‍ക്കും. ഈ സഭകൡ  എഐഎഡിഎംകെയുടെ ഭരണപോരായ്മകള്‍ ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ആദ്യവാരം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. സംസ്ഥാനത്ത് 200 സീറ്റുകള്‍ പിടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങണമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെയുടെ പഞ്ചായത്ത് യൂനിയന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരെ അഭിസംബോധന ചെയ്യുകയായിരുന്നു സ്റ്റാലിന്‍.

ഡിഎംകെയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായി ഒന്നിലധികം ശക്തികളാണ് രംഗത്തുള്ളത്. ബിജെപിയും എഐഡിഎംകെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍തുകയാണ് ഇറക്കുന്നത്. കൂടാതെ ചിലര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തുവരുന്നുണ്ടെന്നും  രജനിക്കെതിരെ  പരോക്ഷമായി സ്റ്റാലിന്‍ പറഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് പാര്‍ട്ടിക്ക് അധികാരം നഷ്ടമായത്. അതിന് കാരണം അമിതമായ ആത്മവിശ്വാസമായിരുന്നു. ഇനി അത്തരമൊരു മനോഭാവം തങ്ങള്‍ക്ക് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഇപ്പോള്‍ മുതല്‍ കഠിനാദ്ധ്വാനം തുടരണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com