ലഭിക്കേണ്ട വോട്ടുകള്‍ ബിജെപിക്ക് പോയി; നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകക്ഷികളുടെ മുന്നേറ്റം എല്‍ഡിഎഫ് ഭയപ്പെടുന്നു
പികെ കുഞ്ഞാലിക്കുട്ടി /ഫയല്‍ ചിത്രം
പികെ കുഞ്ഞാലിക്കുട്ടി /ഫയല്‍ ചിത്രം


തിരുവനന്തപുരം: ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ്  തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന് കാരണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ യുഡിഎഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോയി. യുഡിഎഫിന് ലഭിക്കേണ്ട കുറച്ചു വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക-പിന്നാക്ക സംവരണത്തില്‍ ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും സര്‍ക്കാര്‍ മുന്നാക്ക സംവരണം കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 

എല്‍ഡിഎഫിന്റെ എസ്ഡിപിഐ ബന്ധത്തിന് തെളിവുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ എല്ലാ കക്ഷികളെയും എല്‍ഡിഎഫ് ഇത്രയും കാലം കൊണ്ടുനടക്കുകയായിരുന്നു. ഇത്തവണ ആദ്യമായാണ് വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫുമായി പിരിഞ്ഞ് മത്സരിച്ചത്'. എസ്ഡിപിഐ ഇപ്പോഴും അവര്‍ക്കൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായി തിരിച്ചുവരും. ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകക്ഷികളുടെ മുന്നേറ്റം എല്‍ഡിഎഫ് ഭയപ്പെടുന്നു. അതിനാല്‍ യുഡിഎഫ് മുന്നേറ്റം തടയിടാന്‍ മുന്നണിയില്‍ വിഭാഗീയതയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com